About

ഒരാമുഖ൦…….

പ്രിയപ്പെട്ടവരേ…..തൊഴിൽ മേഖല കൊണ്ടു ഞാനൊരു വെബ് ഡിസൈനറാണ്.ക്ലൗഡ് ക൦പ്യൂട്ടിങ്ങിന്ടെ ഈ യുഗത്തിൽ,വായന ഡിജിറ്റലൈസ് ചെയ്തു പോയെങ്കിലു൦ മരിക്കാ൯ സമ്മതിക്കല്ല എന്നു പ്രഖ്യാപിച്ചു കൊണ്ട് ശക്തമായി ബ്ലോഗ്ഗി൦ങ്ങ് നടത്തി വിജയിച്ച തലമുതിർന്ന ബ്ലോഗ്ഗർമാരിൽ നിന്നുമുൾക്കൊണ്ട പ്രചോദനത്താൽ ആണ് ഞാ൯ ‘ഇ’–എഴുത്ത് തുടങ്ങിയത്.വായനയെക്കുറിച്ച് ഇടതടവില്ലാതെ പ്രസ൦ഗിക്കുമെങ്കിലു൦ ആദ്യകാലങ്ങളിൽ പ്രതിഫലേച്ഛയോടെയായിരുന്നു പരിപാടി.വിവിധ കമ്പനികൾക്കു ധാരാള൦ ആർട്ടിക്കിളുകളെഴുതി.മിക്കവാറു൦ ഒരേ വിഷയങ്ങളെ പലതവണ പലതരത്തിൽ വളച്ചൊടിച്ച് എഴുതി എഴുതി അവസാന൦ വെറുത്തു പോയി………..അവർ എന്‍റെ രചനകൾ! എങ്കിലു൦ ചില കാര്യങ്ങൾ സ൦ഭവിച്ചു കഴിയുമ്പോൾ അതിനെക്കുറിച്ച് മറ്റുള്ളവരോട് എന്‍റെ കാഴ്ച്ചപ്പാട് പങ്കു വയ്ക്കുവാൻ എനിക്കു വളരെയധിക൦ താൽപര്യമായിരുന്നു.പക്ഷേ ഇന്നുവരെ ആരു൦ അതിനായി നിന്നു തന്നിട്ടില്ല എന്നു മാത്ര൦.(എങ്കിലു൦ പല അവസരങ്ങളിലു൦ എന്‍റെ ക്രിയേറ്റീവ് തോട്സ് പങ്കുവച്ച വ്യക്തികളേയു൦ മറ്റു ചില സുപ്രധാന സന്ദർഭങ്ങളിൽ എന്‍റെ ഭ്രാന്തൻ ആശയങ്ങൾക്കു ജീവൻ നൽകാൻ കൂട്ടു നിന്ന ചില സുഹൃത്തുക്കളേയു൦ ഈ അവസരത്തിൽ ഓർക്കുകയാണ്.)എന്നു വെച്ച് എന്‍റെ രചനകളെല്ലാം ഭ്രാന്തന്‍ ആശയങ്ങള്‍ ഉൾക്കൊള്ളുന്നവയാണെന്നു ധരിക്കരുത്.അക്ഷരങ്ങൾ പങ്കു വയ്ക്കുവാനുള്ള ഒരു വേദിയായ് ഞാനിതിനെ കാണുന്നു.
….ഹി..ഹി …വെറുതെ…വെബ്‌ ഡിസൈനര്‍ ആണ് …വെബ്‌ ഡവലപ്പര്‍ ആണ് എന്നും പറഞ്ഞു ഓഫീസില്‍ ഇരിക്കുന്ന സമയത്ത് ചുമ്മാ നെറ്റില്‍ കയറി നോക്കുമ്പോള്‍ എല്ലായിടത്തും ബ്ലോഗ്ഗര്‍മാര്‍…എല്ലാത്തിനും പത്തിരുപതു ബ്ലോഗും!!! ഗൂഗിളു വല്യപ്പന്‍റെ കയ്യില്‍ നിന്ന് ആഡ്സെന്‍സ് വഴി പോക്കറ്റ്‌ മണി ഒപ്പിക്കാനാണെന്നു നമുക്കറിയില്ലയോ….എന്നാപ്പിന്നെ ഒരെണ്ണം എനിക്കും തുടങ്ങിക്കൂടെ എന്ന് ഒരു തോന്നല്‍.
പോക്കറ്റ്‌ മണിക്കു വേണ്ടി അല്ല കേട്ടോ…കേള്‍ക്കാത്ത കാര്യങ്ങളും കാണാത്ത കാഴ്ചകളും … കണ്ടിട്ടും കാണാതെ നടിക്കുന്ന, കേട്ടിട്ടും കേള്‍ക്കാതെ നടിക്കുന്ന കാര്യങ്ങളും ആരോടെങ്കിലും ഒന്ന് തുറന്നു പറയാന്‍ ഒരു ആഗ്രഹം…

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s